Sections

പ്രീസ്‌കൂൾ കിറ്റ്, ഒഫ്താൽമോസ്‌കോപ്പ് തുടങ്ങി സാമഗ്രികൾക്കായും വാഹനങ്ങൾ വാടകയ്ക്ക് ലഭ്യമാക്കുന്നതിന് വേണ്ടിയും ടെൻഡറുകൾ ക്ഷണിച്ചു

Thursday, Dec 07, 2023
Reported By Admin
Tenders Invited

വാഹനങ്ങൾ വാടകയ്ക്ക് നൽകുന്നതിന് ദർഘാസ് ക്ഷണിച്ചു

കേരള ഗവർണ്ണർക്കുവേണ്ടി എറണാകുളം ജില്ല ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ കാര്യാലയത്തിൽ ഒരു വർഷ കാലയളവിലേക്ക് എറണാകുളം, തൃശ്ശൂർ, പാലക്കാട്, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിൽ ഭക്ഷ്യസുരക്ഷാ പ്രവർത്തനങ്ങൾ നടത്തുന്നത്തിലേക്കായി കരാർ അടിസ്ഥാനത്തിൽ വാഹനങ്ങൾ വാടകയ്ക്ക് നൽകുന്നതിന് താത്പര്യമുള്ള വാഹന ഉടമകളിൽ നിന്നും മത്സരാധിഷ്ഠിത ദർഘാസുകൾ ക്ഷണിച്ചു. വാഹനങ്ങൾക്ക് ഏഴു വർഷത്തിൽ കൂടുതൽ കാലപ്പഴക്കം ഉണ്ടാകരുത്, ടാക്സി പെർമിറ്റ് ഉൾപ്പെടെ എല്ലാ രേഖകളും ഉണ്ടായിരിക്കേണ്ടതാണ്, പ്രതിമാസം 2250 കിലോമീറ്റർ വരെ ഓടുന്നതിന് അനുവദിക്കാവുന്ന പരമാവധി തുക 45000 ആണ്. ഈ പരിധിയിൽ നിജപ്പെടുത്തി എത്ര രൂപയ്ക്ക് കരാർ ഏറ്റെടുക്കുമെന്നും 2250 കിലോമീറ്ററിലധികം ഓടുന്ന പക്ഷം ഓരോ കിലോമീറ്ററിനുള്ള നിരക്ക് എത്രയാണെന്നും ദർഘാസിൽ കാണിക്കേണ്ടതാണ്. ദർഘാസുകൾ 'വാഹനം കരാർ അടിസ്ഥാനത്തിൽ നൽകാനുള്ള ടെണ്ടർ' എന്ന് കവറിന് പുറത്ത് രേഖപ്പെടുത്തി ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ കാര്യാലയം, എറണാകുളം, സിവിൽ സ്റ്റേഷൻ, കാക്കനാട് - 682030 എന്ന വിലാസത്തിൽ ഏതെങ്കിലും ദേശസാത്കൃത ബാങ്കിൽ നിന്നും ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ പേരിൽ ജില്ലയിൽ മാറാവുന്ന നിരതദ്രവ്യമായ ഡിമാന്റ് ഡ്രാഫ്റ്റ് ഉൾപ്പെടെ സമർപ്പിക്കേണ്ടതാണ്. ദർഘാസ് ഫോറം വില്പന ആരംഭിക്കുന്ന തീയതി: 2023 ഡിസംബർ 15ന്. ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതി : 2023 ഡിസംബർ 26ന് ഉച്ചയ്ക്ക് ഒന്നിന്. ദർഘാസ് തുറക്കുന്ന തീയതി : 2023 ഡിസംബർ 26ന് വൈകുന്നേരം 3ന്. കൂടുതൽ വിവരങ്ങൾക്ക് : 04842421089

ടെൻഡർ ക്ഷണിച്ചു

തൃപ്പൂണിത്തുറ താലൂക്ക് ആസ്ഥാന ആശുപത്രിയിൽ പാലിയേറ്റീവ് വാർഡ് സജ്ജമാക്കുന്നതിന്റെ ഭാഗമായി വാർഡിലേക്ക് ആവശ്യമായ ഉപകരണങ്ങളും സാധനങ്ങളും വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ സമർപ്പിക്കുമ്പോൾ കവറിന് പുറത്ത് ''പാലിയേറ്റീവ് വാർഡ് ഉപകണങ്ങൾ ' എന്ന് രേഖപ്പെടുത്തി Superintandent THQH Tripunithura-682301 വിലാസത്തിൽ സമർപ്പിക്കണം. ടെൻഡർ സമർപ്പിക്കുന്ന സ്ഥാപനത്തിന്റെ മേൽവിലാസവും ഫോൺ നമ്പരും കവറിൽ രേഖപ്പെടുത്തണം. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 21 ന് വൈകിട്ട് അഞ്ചിന്. കൂടുതൽ വിവരങ്ങൾ താലൂക്ക് ആസ്ഥാന ആശുപത്രി തൃപ്പൂണിത്തുറയിലെ ഓഫീസിൽ നിന്നും നേരിട്ടോ / ടെലഫോൺ/ ഇ-മെയിൽ മുഖേനയോ ബന്ധപ്പെട്ട സെക്ഷനിൽ നിന്നും അറിയാം.
ഫോൺ: 0484-2783495, 2777315, 2777415.

ഒഫ്താൽമോസ്കോപ്പ് വിതരണം ചെയ്യുന്നതിന് ദർഘാസുകൾ ക്ഷണിച്ചു

പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളജിലെ നേത്രരോഗ വിഭാഗത്തിലേക്ക് വീഡിയോ ഇൻ ഡയറക്റ്റ് ഒഫ്താൽമോസ്കോപ്പ് വിതരണം ചെയ്യുന്നതിന് ദർഘാസുകൾ ക്ഷണിച്ചു. ഡിസംബർ 12 ഉച്ചയ്ക്ക് 2.30വരെ പ്രിൻസിപൽ, സർക്കാർ മെഡിക്കൽ കോളജ് വിലാസത്തിൽ സമർപിക്കാം. ഫോൺ 0474 2572572.

ഷെഡുകൾ വാടകയ്ക്ക് നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

മുനമ്പം ഫിഷിംഗ് ഹാർബർ മാനേജ്മെന്റ് സൊസൈറ്റിയുടെ മുനമ്പത്തുളള മത്സ്യക്കച്ചവടക്കാരുടെ ക്രെയ്റ്റ് സൂക്ഷിക്കുന്നതിനുള്ള ഷെഡുകൾ 4-ാം നമ്പർ മുറി 2024 ജനുവരി ഒന്നു മുതൽ 2024 ഡിസംബർ 31 വരെ വാടകയ്ക്ക് നൽകുന്നതിന് പ്രത്യേകം ആലേഖനം ചെയ്ത മുദ്ര വെച്ച കവറുകളിൽ മത്സരസ്വഭാവമുളള ക്വട്ടേഷനുകൾ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0484 2397370

പ്രീസ്കൂൾ കിറ്റ് സാധനങ്ങൾ വിതരണം ചെയ്യാൻ ദർഘാസ് ക്ഷണിച്ചു

കോട്ടയം: പള്ളം അഡീഷണൽ ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിലുള്ള 134 അങ്കണവാടികളിലെ 1029 ഗുണഭോക്താക്കൾക്ക് 2022-23 സാമ്പത്തികവർഷത്തിൽ ആവശ്യമായ പ്രീസ്കൂൾ കിറ്റ് സാധനങ്ങൾ വിതരണം ചെയ്യാൻ താത്പര്യമുള്ളവരിൽ നിന്ന് ദർഘാസ് ക്ഷണിച്ചു. നവംബർ 16നകം ദർഘാസ് നൽകണം. വിശദവിവരത്തിന് ഫോൺ: 0481 2310355.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.